Sunday, June 15, 2025

സമാധാന പ്രാർത്ഥന..

സമാധാന പ്രാർത്ഥന


ദൈവമേ, എന്നെ അങ്ങയുടെ സമാധാനത്തിന്‍റെ ഒരു ഉപകരണമാക്കണമേ
വിദ്വേഷമുള്ളിടത്തു സ്നേഹവും ദ്രോഹമുള്ളിടത്തു ക്ഷമയും
സന്ദേഹമുള്ളിടത്തു വിശ്വാസവും നിരാശയുള്ളിടത്തു പ്രത്യാശയും
അന്ധകാരമുള്ളിടത്തു പ്രകാശവും സന്താപമുള്ളിടത്തു സന്തോഷവും ഞാൻ വിതയ്ക്കട്ടെ.

ഓ! ദിവ്യനാഥാ,
ആശ്വസിപ്പിക്കപ്പെടുന്നതിനെക്കാൾ ആശ്വസിപ്പിക്കുന്നതിനും
മനസ്സിലാക്കപ്പെടുന്നതിനെക്കാൾ മനസ്സിലാക്കുന്നതിനും
സ്നേഹിക്കപ്പെടുന്നതിനെക്കാൾ സ്നേഹിക്കുന്നതിനും എനിക്ക് ഇടയാക്കണമേ .

എന്തെന്നാൽ കൊടുക്കുമ്പോഴാണ് ഞങ്ങൾക്ക് ലഭിക്കുന്നത്.
ക്ഷമിക്കുമ്പോഴാണ് ഞങ്ങൾ ക്ഷമിക്കപ്പെടുന്നത് .
മരിക്കുമ്പോഴാണ് ഞങ്ങൾ നിത്യജീവിതത്തിലേക്ക് ജനിക്കുന്നത്.
ആമേൻ.



(വി.ഫ്രാൻസിസ് പുണ്യവാളന്‍റെ പ്രാർത്ഥന എന്നാണ് ഈ പ്രാര്‍ത്ഥന അറിയപ്പെടുന്നത്.)

No comments:

Post a Comment