Friday, June 20, 2025

കരുണയുടെ ജപമാല

കരുണയുടെ ജപമാല

1സ്വര്‍ഗ്ഗ., 1നന്മ., 1 വിശ്വാസപ്രമാണം

 
(വലിയ മണികളില്‍)

നിത്യപിതാവേ!എന്‍റെയും ലോകമൊക്കെയുടെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സല സുതനും ഞങ്ങളുടെ രക്ഷകനുമായ കര്‍ത്താവീശോമിശിഹായുടെ ശരീരരക്തങ്ങളും ആത്മാവും ദൈവത്വവും അങ്ങേക്ക് ഞാന്‍ കാഴ്ചവയ്ക്കുന്നു. (ഒരു പ്രാവശ്യം)

(ചെറിയമണികളില്‍)

ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച്, ഞങ്ങളുടെ മേലും ലോകം മുഴുവന്‍റെ മേലും കരുണയായിരിക്കണമേ. (10 പ്രാവശ്യം) 

പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനെ, പരിശുദ്ധനായ അമര്‍ത്യനേ, ഞങ്ങളുടെ മേലും ലോകം മുഴുവന്‍റെ മേലും കരുണയായിരിക്കണമേ (3 പ്രാവശ്യം) 

No comments:

Post a Comment