Wednesday, July 9, 2025

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും ഇടവക ദിനവും..

 വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും ഇടവക ദിനവും 2025 ഓഗസ്റ്റ് മാസം രണ്ടാം തീയതി ശനിയാഴ്ച രാവിലെ 9 മണി മുതൽ സെൻറ് അൽഫോൻസാ സീറോ മലബാർ കത്തോലിക്ക ചർച്ചിൽ ആഘോഷിക്കുന്നു..

 തിരുനാൾ നോട്ടീസും പള്ളിയുടെ അഡ്രസ്സും ഇവിടെ ചേർക്കുന്നു

St. Alphonsa Catholic Church 
75 Albert St, Taree NSW 2430
Australia 

നമ്മളെപ്പോലെ ഒരു സാധാരണക്കാരിയായി ജീവിച്ച്, നമ്മൾ സാധാരണ ചെയ്യുന്ന കാര്യങ്ങളെല്ലാം അസാധാരണമായ വിധത്തിൽ ചെയ്ത് വിശുദ്ധിയുടെ പടവുകൾ നടന്നുകയറിയവളാണ് വി. അൽഫോൻസാമ്മ. മനുഷ്യന്റെ സ്വാഭാവിക പ്രവണതയാണ് സാഹനത്തിൽ നിന്ന് ഒളിച്ചോടുക എന്നത്. എന്നാൽ വി. അൽഫോൻസാമ്മ സഹനത്തെ ആത്മവിശുദ്ധിക്കും ആത്മരക്ഷയ്ക്കുമുള്ള മാർഗ്ഗമായി സ്വീകരിച്ചു. തന്റെ രോഗങ്ങളെയും, തെറ്റിദ്ധാരണകളെയും സന്തോഷത്തോടെ സഹിച്ചു എന്നതാണ് ഈ വിശുദ്ധയെ നമ്മളിൽ നിന്ന് വ്യത്യസ്തയാക്കുന്നത്. ഈ സഹനങ്ങളിൽ അവൾ ദൈവസ്നേഹം കണ്ടെത്തി. തന്‍റെ ജീവിതത്തിലെ സഹനത്തെ മുഴുവൻ സംയമനത്തോടെ സ്വീകരിക്കാനായത് കുരിശിലെ ഈശോയോടുള്ള അഗാധമായ സ്നേഹവും സമർപ്പണബോധവും കൊണ്ടാണ്.

“സഹനവും ത്യാഗവും ആകുന്ന കല്ലുകൾ കൊണ്ടാണ് സ്വർഗ്ഗത്തിൽ നമുക്ക് മാളികകൾ പണിയുന്നത്” എന്ന വി. അൽഫോസാമ്മയുടെ വാക്കുകൾ ഓർത്തുകൊണ്ട്, സഹനങ്ങളെ വിശുദ്ധിയിലേക്കുള്ള മാർഗ്ഗമായി പരിഗണിച്ച് അവയെ സന്തോഷത്തോടെ ജീവിതത്തിൽ സ്വീകരിക്കുവാനുള്ള ശക്തി ലഭിക്കുവാൻ നമുക്ക് തീക്ഷണമായി ആഗ്രഹിക്കാം പ്രാർത്ഥിക്കാം. ദൈവം നമ്മെ ഓരോരുത്തരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.. 

ഭക്തിനിർഭരമായ തിരുനാൾ തിരുകർമ്മങ്ങളിൽ പങ്കെടുത്ത് വിശുദ്ധയുടെ മാധ്യസ്ഥം വഴിയായി അനുഗ്രഹങ്ങൾ പ്രാപിക്കാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി  പള്ളി വികാരി റവ. ഫാദർ ജോയ്സ് ചെറിയാൻ സിഎംഐയും പള്ളി കമ്മിറ്റിയും അറിയിച്ചു..

No comments:

Post a Comment