Saturday, October 4, 2025

ദിവ്യകാരുണ്യം നീ എന്നിൽ തുകേണം.. പാട്ടിൻറെ വരികൾ




ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണം മേലിൽ പിരിയാദേ നീ എന്റേതാകേണം എന്നിൽ സ്നേഹമായി 
എൻ ഉയിരിന് നാളെമായി 
ഇരുളിൽ വീഴാതെ നീ എന്നെ കാക്കേണം ഇന്നെൻ ചാരെയായ് നിൻ നിഴൽ ചരിച്ചിടുന്നുവോ 
എന്നും മാറിലായ് ലോലമായ് അണച്ചിടുന്നുവോ 
ഇന്നെൻ മാനസേ ആർദ്രമായ് അലിഞ്ഞിറങ്ങിയോ 
മുന്നിൽ നാളമായ് നീ നടന്നു പോയിടുന്നുവോ..

 ഈറൻ കാറ്റെൻ കാതിൽ മൂളും മായാരാഗം പോൽ.. മായാതെ... ചേരുന്നെൻ നെഞ്ചിൽ നീയാകെ... 
നീറും നോവിൽ നിറയും സ്നേഹം പകരാനെന്നുള്ളിൽ.. അലിയേണം അലിവോടെന്നെന്നും ഈശോയെ....
 ഉരുകുമെന്നുള്ളം നിൻ്റെ കാൽക്കൽ വയ്പ്പൂ ഞാൻ... ഈശോയെ എന്നിൽ അലിവോടലിയേണം... 
ഇന്നെൻ മുന്നിലായ് നിൻ നിഴൽ ചരിച്ചിരുന്നുവോ... 
എന്നും മാറിലായ് ലോലമായണച്ചിടുന്നുവോ ഇന്നെൻ മാനസേ... ആർദ്രമായലിഞ്ഞിറങ്ങിയോ.. 
മുന്നിൽ നാളമായ് നീ നടന്നു പോയിടുന്നേഹോ.... 

എന്നെ ഉള്ളം കയ്യിൽ കാക്കും... മണ്ണിൽ വീഴാതെ... 
അതിലൊലം തുണയാകും എൻ കൈ വെടിയാതെ... 
എന്നും നിന്നിൽ ചേരാം ഞാനീ എന്നെ നിനയാതെ... 
നിറവേറും നിധിയായ് നീ എന്നെ മാറ്റേണേ... ആരാരും കാണാതെ ഉള്ളം കനലായ് നീറുമ്പോൾ... ഈശോയെ.... വിൺമഴനീ മനതാരിൽ തൂകേണേ...

No comments:

Post a Comment