Tuesday, June 17, 2025

വി.അല്‍ഫോന്‍സാമ്മയുടെ മാദ്ധ്യസ്ഥത്തിനായുള്ള പ്രാര്‍ത്ഥന..

വി.അല്‍ഫോന്‍സാമ്മയുടെ മാദ്ധ്യസ്ഥത്തിനായുള്ള പ്രാര്‍ത്ഥന


പരിശുദ്ധാത്മാവേ, എഴുന്നള്ളി വരണമേ അങ്ങേ ദാനങ്ങള്‍ നല്‍കി ഞങ്ങളെ വിശ്വാസത്തിലുറപ്പിക്കണമേ. സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചുള്ള പ്രത്യാശയില്‍ ഞങ്ങളെ നയിക്കണമേ. ഞങ്ങളുടെ ഹൃദയങ്ങളെ ദൈവസ്നേഹാഗ്നിജ്വാലയാല്‍ ജ്വലിപ്പിക്കണമേ. വി.അല്‍ഫോന്‍സാമ്മയെ വിശുദ്ധിയുടെ മാര്‍ഗ്ഗത്തിലൂടെ അങ്ങ് നയിച്ചതുപോലെ, ഞങ്ങളെയും നേര്‍വഴികാട്ടി നടത്തണമേ. എളിമയിലും വിനയത്തിലും വിശ്വസ്തതയോടെ അങ്ങേക്ക് ശുശ്രൂഷ ചെയ്തുകൊണ്ട്, വിശുദ്ധിയിലും വിവേകത്തിലും വളര്‍ന്ന് വരുവാന്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ. വി.അല്‍ഫോന്‍സായുടെ സുകൃതയോഗ്യതയാലും മാദ്ധ്യസ്ഥത്താലും ഞങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും നിയോഗങ്ങളും പ്രത്യേകിച്ചു (ആവശ്യം പറയുക) സാധിച്ചുതന്നു അനുഗ്രഹിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വേശ്വരാ എന്നേക്കും.

 ആമ്മേന്‍.

No comments:

Post a Comment