ഫാത്തിമയിൽ പരിശുദ്ധ കന്യകാ മറിയം മൂന്നു കുട്ടികൾക്ക് പ്രത്യക്ഷപ്പെടുന്നതിനു മുന്നോടിയായി, ആ കുട്ടികൾക്കു മാലാഖ പ്രത്യക്ഷപ്പെട്ടു നല്കിയ പ്രാർത്ഥനകൾ.
ഒന്നാമത്തെ പ്രാർത്ഥന
എന്റെ ദൈവമേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു.
ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
ഞാൻ അങ്ങയെ ആരാധിക്കുന്നു.
അങ്ങയെ സ്നേഹിക്കുകയോ, ആരാധിക്കുകയോ, അങ്ങിൽ വിശ്വസിക്കുകയോ, ശരണപ്പെടുകയോ ചെയ്യാത്തവർക്ക് വേണ്ടി ഞാൻ അങ്ങയോടു മാപ്പ് ചോദിക്കുന്നു.
രണ്ടാമത്തെ പ്രാർത്ഥന
പിതാവും പുത്രനും പരിശുദ്ധാന്മാവുമായ ഏറ്റവും പരിശുദ്ധ ത്രിത്വമേ, ഞാൻ അങ്ങയെ ആരാധിക്കുന്നു.
ലോകമെമ്പാടുമുള്ള സക്രാരികളിൽ എഴുന്നള്ളിയിരിക്കുന്ന യേശുനാഥനോടു ചെയ്യപ്പെടുന്ന അതിക്രമങ്ങൾക്കും നിന്ദനങ്ങൾക്കും, ദൂഷണങ്ങൾക്കും പരിഹാരമായി അവിടുത്തെ തിരുശരീരവും, തിരുരക്തവും, ആന്മാവും ദൈവത്വവും അങ്ങേയ്ക്കു ഞാൻ കാഴ്ചവയ്ക്കുന്നു.
യേശുനാഥന്റെ തിരുഹൃദയത്തിന്റെയും, പരിശുദ്ധ മാതാവിന്റെയും യോഗ്യതകളെപ്രതി പാവപ്പെട്ട പാപികൾക്ക് മാനസാന്തരത്തിന്റെ കൃപ നല്കണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
ആമേൻ
No comments:
Post a Comment