ഈ പ്രഭാതത്തിലും ഞങ്ങൾ അവിടുത്തെ അരികിൽ അണയുന്നു.പലപ്പോഴും സന്തോഷങ്ങളിൽ മതിമറന്നു സ്തുതി പറയാൻ മറക്കുന്ന ഞാൻ പക്ഷേ സങ്കടങ്ങളിൽ പരാതിയുമായി കൃത്യം നിന്റെ മുന്നിൽ തന്നെ വന്നിരിക്കാറുണ്ട്.ചിലപ്പോൾ അതിന്റെ പ്രതിഫലനം എന്റെ പ്രാർത്ഥനയിലും ഉണ്ടാകാറുണ്ട്.പ്രാർത്ഥനയിൽ ആത്മാർത്ഥത കാണിക്കാതെയും,എന്നുമുള്ള പ്രാർത്ഥനയിൽ കുറവ് വരുത്തിയുമൊക്കെ മനഃപൂർവം ഞാൻ നിന്നിൽ നിന്നും ഒരകലം സൃഷ്ടിക്കും.പക്ഷേ എനിക്കറിയാം അപ്പോഴും ഒരു കുറവും വരുത്താത്ത സ്നേഹവുമായി നീ എന്റെ അരികിൽ തന്നെയുണ്ടാവും. കാരണം എത്ര അകന്നിരുന്നാലും എന്റെ ഹൃദയമിടിപ്പിൽ പോലും മുഴങ്ങി കേൾക്കുന്നതും അറിയാതെ നാവ് ഉച്ചരിക്കുന്നതും എന്റെ ഈശോയേ അവിടുത്തെ തിരുനാമം മാത്രമാണ്.കാരണം കുരിശോളം വലുതായ മറ്റൊരു സ്നേഹവും എനിക്കു വേണ്ടി പകർന്നു നല്കപ്പെട്ടിട്ടില്ല.എന്റെ കണ്ണുനീരിനും യാതനകൾക്കും പ്രതിഫലം കരുതി വയ്ക്കുന്ന മറ്റൊരു ദൈവവും എന്റെ പാതകളിൽ ഇത്രമേൽ വാത്സല്യം ചൊരിഞ്ഞിട്ടുമില്ല.അവിടുത്തെ സ്നേഹത്തോട് ചേർന്നു നിൽക്കാൻ എന്നെ അനുഗ്രഹിക്കേണമേ.
ആമേൻ..
No comments:
Post a Comment