അവിടുത്തെ രക്ഷാകരകര്മ്മത്തിന്റെ യോഗ്യത പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യംവഴി നാം സ്വീകരിക്കുകയാണ് ജപമാലയിലൂടെ..
ജപമാല ചൊല്ലുക എന്നാൽ മറിയത്തോടൊപ്പം യേശുവിന്റെ തിരുമുഖം ധ്യാനിക്കുക എന്നതല്ലാതെ മറ്റൊന്നുമല്ല. അമ്മയെ ബഹുമാനിക്കുമ്പോൾ പുത്രനെയാണ് ബഹുമാനിക്കുകയും സ്നേഹിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നത്..
ജപമാല നമുക്ക് വഴിവിളക്കാണ്, ശക്തികേന്ദ്രമാണ്. നിരന്തരം ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന ഒരു വ്യക്തി പാപത്തിന്റെയും അന്ധകാരത്തിന്റെയും ശാപത്തിന്റെയും കെടുതികളിൽനിന്നും രക്ഷിക്കപ്പെടും. കണ്ണീരൊഴുക്കി തന്റെ മുമ്പിൽ വിളിച്ചപേക്ഷിക്കുന്ന തന്റെ പ്രിയപ്പെട്ട മക്കൾക്ക് വാരിക്കോരി അനുഗ്രഹങ്ങൾ ചൊരിയുന്നവളാണ് പരിശുദ്ധ അമ്മ.
നന്മനിറഞ്ഞ മറിയമേ, നിനക്കു സ്തുതി. കർത്താവ് നിന്നോടുകൂടെ. സ്ത്രീകളിൽ നീ അനുഗ്രഹീതയാകുന്നു. നിന്റെ ഉദരഫലവും അനുഗ്രഹീതം!
ഈ വാക്കുകൾ എന്താണ്..? ദൈവത്തിന്റെ വചനമല്ലേ..?
വചനത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത് വചനം നിങ്ങളെ ശുദ്ധീകരിക്കും, വചനം നിങ്ങളെ സ്വതന്ത്രരാക്കും എന്നല്ലേ. നിരന്തരമായി ആവർത്തിക്കപ്പെടുന്ന ഈ വചനങ്ങൾക്ക് വിശുദ്ധീകരിക്കാനും സ്വതന്ത്രരാക്കാനും കഴിയും. എന്നാൽ, ഈ വചനങ്ങൾക്കെതിരെ സാത്താൻ സർവശക്തിയുമെടുത്ത് പൊരുതും. കാരണം, രക്ഷയുടെ ആദ്യ വചനങ്ങളാണത്..
ഇന്നു നമ്മൾ പുതിയ പല വെല്ലുവിളികളും നേരിടുന്നുണ്ട്. ജീവിത വെല്ലുവിളികളെ നേരിടാൻ നമുക്കും ജപമാല ചൊല്ലി അനുഗ്രഹം പ്രാപിക്കാം..
No comments:
Post a Comment